അസാധാരണ ഗസറ്റ് വിജ്ഞാപനം സർക്കാരിനു തന്നെയോ അതോ സാധാരണക്കാർക്കോ.?

അസാധാരണ ഗസറ്റ് വിജ്ഞാപനം സർക്കാരിനു തന്നെയോ അതോ സാധാരണക്കാർക്കോ.?
May 4, 2023 10:20 PM | By PointViews Editr

 കണ്ണൂർ : ക്വാറി,ക്രഷർ മേഖലയിലെ സമരം ഒത്തുതീർന്നത് സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നു. ക്വാറി ഉടമകളുടെ പ്രതിനിധികൾ ചർച്ച നാത്തി. വിവിധ കക്ഷി നേതാക്കൾ ക്വാറി ഉടമകളുമായി സംസാരിച്ചിരുന്നു . ചർച്ചയിൽ അനിശ്ചിതത്വം നീങ്ങിയാൽ അടുത്ത ദിവസം മുതൽ ക്വാറി പ്രവർത്തിക്കും എന്നാണ് ലഭിക്കുന്ന വിവരം. ഏപ്രിൽ ഒന്നു മുതൽ ജില്ലയിലെ ക്വാറികളും ക്രഷറുകളും അടഞ്ഞുകിടക്കുകയാണ്. മാർച്ച് 31ന് സർക്കാർ പുറത്തിറക്കിയ അസാധാരണ ഗസറ്റ് വിജ്ഞാപനത്തെ തുടർന്നുണ്ടായ പ്രതിസന്ധി തുടർന്നാണ് സംസ്ഥാനത്ത് സമരം തുടങ്ങിയത് വ്യവസായ മന്ത്രിയുമായി നടത്തിയ ചർച്ചയെ തുടർന്ന് സംസ്ഥാനതലത്തിൽ സമരം പിൻവലിച്ചെങ്കിലും കണ്ണൂർ ജില്ലയിൽ പിൻവലിച്ചിരുന്നില്ല. ക്വാറി ഉൽപ്പന്നങ്ങൾക്ക് വില കൂട്ടിയതിൽ യുവജന സംഘടനകളും നിർമ്മാണ മേഖലയിലെ സംഘടനകളുടെ പ്രതിഷേധവുമായി രംഗത്തിറങ്ങിയിരുന്നു. വിവിധ സംഘടനകൾ ക്വാറി ഉപരോധിച്ചതോടെ ജില്ലയിലെ ക്വാറി അടച്ചിടുകയായിരുന്നു. കഴിഞ്ഞ 29ന് കളക്ടറുടെ നേതൃത്വത്തിൽ ചർച്ച നടത്തിയെങ്കിലും വർദ്ധിപ്പിക്കാവുന്ന വില സംബന്ധിച്ച് അവ്യക്തത ഉള്ളതിനാലാണ് ക്വാറികൾ തുറക്കാത്തത്എന്നാണ് ഉടമകൾ പറയുന്നത്. ക്വാറി ഉല്പന്നങ്ങൾക്ക് ക്യുബിക് ഫീറ്റിന് വർദ്ധിപ്പിച്ച 14 രൂപയിൽ നിന്ന് 10 രൂപ കുറയ്ക്കണം എന്നായിരുന്നു കലക്ടറുടെ നിർദ്ദേശമെന്നും ക്വാറി ഉടമകൾ പറയുന്നത്.ഇതിലെ അവ്യക്തത നീങ്ങിയാൽ ക്വാറികൾ തുറക്കു എന്നാണ് കരുതുന്നത്.എന്നാൽ തങ്ങൾ പത്തുരൂപ മാത്രമേ വർദ്ധിപ്പിച്ചിരുന്നുള്ളൂ എന്നുമാണ് ക്വാറി ഉടമകൾ പറയുന്നത് ഇതിലെ അവ്യക്തത നീങ്ങിയാൽ ക്വാറികൾ തുറക്കുമെന്നാണ് കരുതുന്നത്. ക്വാറികൾ സർക്കാരിലേക്ക് അടയ്ക്കേണ്ട വിവിധ ചാർജുകളിൽ വരുത്തിയ വർദ്ധനയുടെ പേരിലാണ് ക്വാറി ഉടമകൾ ഉൽപ്പന്നങ്ങൾക്ക് വില കൂട്ടിയിരുന്നത്. അതേസമയം ചെങ്കൽ മേഖലയിലെ സമരം പിൻവലിച്ചു. നേരത്തെ ഉണ്ടായിരുന്ന വിലയിൽതന്നെയാണ് നിലവിൽ ക്വാറികളിൽ വില്പന.

Extraordinary gazette notification to the government itself or to the common people.?

Related Stories
പറഞ്ഞതു കേട്ടല്ലോ?  മാതൃകയാകണം കേട്ടോ...

Nov 18, 2024 11:43 AM

പറഞ്ഞതു കേട്ടല്ലോ? മാതൃകയാകണം കേട്ടോ...

പറഞ്ഞതു കേട്ടല്ലോ? മാതൃകയാകണം...

Read More >>
അവിവാഹിതരും സംഘടിതരാകുന്നു.  കൊച്ചിയിൽ വൻ സംഗമം നടത്തി.

Nov 18, 2024 11:11 AM

അവിവാഹിതരും സംഘടിതരാകുന്നു. കൊച്ചിയിൽ വൻ സംഗമം നടത്തി.

അവിവാഹിതരും സംഘടിതരാകുന്നു. കൊച്ചിയിൽ വൻ സംഗമം...

Read More >>
ശബരിമലയിൽ റാപ്പിഡ് ആക്ഷൻ മെഡിക്കൽ യൂണിറ്റുകൾ. അടിയന്തിര ചികിത്സാ സഹായത്തിന് വിളിക്കാം - 04735 203232.

Nov 18, 2024 10:26 AM

ശബരിമലയിൽ റാപ്പിഡ് ആക്ഷൻ മെഡിക്കൽ യൂണിറ്റുകൾ. അടിയന്തിര ചികിത്സാ സഹായത്തിന് വിളിക്കാം - 04735 203232.

ശബരിമലയിൽ റാപ്പിഡ് ആക്ഷൻ മെഡിക്കൽ യൂണിറ്റുകൾ,. അടിയന്തിര ചികിത്സാ സഹായത്തിന് വിളിക്കാം, - 04735...

Read More >>
ശബരിമലയിൽ പൊലീസ് സുരക്ഷ: സംസ്ഥാന പൊലീസ് മേധാവി പരിശോധന നടത്തി.

Nov 17, 2024 10:21 PM

ശബരിമലയിൽ പൊലീസ് സുരക്ഷ: സംസ്ഥാന പൊലീസ് മേധാവി പരിശോധന നടത്തി.

ശബരിമലയിൽ പൊലീസ് സുരക്ഷ: സംസ്ഥാന പൊലീസ് മേധാവി പരിശോധന...

Read More >>
പൊലീസ് കായിക മേള; പേരാവൂർ സബ് ഡിവിഷന് അനുമോദനം.

Nov 17, 2024 08:22 PM

പൊലീസ് കായിക മേള; പേരാവൂർ സബ് ഡിവിഷന് അനുമോദനം.

പൊലീസ് കായിക മേള; പേരാവൂർ സബ് ഡിവിഷന്...

Read More >>
ഇനി ടിയാരി ഇല്ല! ? !

Nov 17, 2024 05:23 PM

ഇനി ടിയാരി ഇല്ല! ? !

ഇനി ടിയാരി ഇല്ല! ?...

Read More >>
Top Stories